കുഴല്‍പ്പണക്കേസ്; രാജിക്കാര്യത്തില്‍ സുരേന്ദ്രന്‍ തന്നെ തീരുമാനമെടുക്കണമെന്ന് പി.പി മുകുന്ദന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി പി.പി മുകുന്ദന്‍. ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തെന്ന് പിപി മുകുന്ദന്‍ പറഞ്ഞു. രാജിക്കാര്യത്തില്‍ സുരേന്ദ്രന്‍ തന്നെ തീരുമാനമെടുക്കണമെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടു.

സുല്‍ത്താന്‍ ബത്തേരി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ജാനുവിന് പണം നല്‍കാമെന്ന് സുരേന്ദ്രന്‍ പറഞ്ഞത് വീഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദങ്ങളുമായി തനിക്ക് ബന്ധമില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ഈ പണത്തിന്റെ ഉറവിടം എവിടെയാണെന്ന് കണ്ടെത്തണം. പാര്‍ട്ടിക്കാര്‍ ദുഖിതരാണ്. സുരേഷ് ഗോപിക്കെതിരെ കഴിഞ്ഞ ദിവസം അന്വേഷണം നടക്കുന്നതായി കണ്ടു. പാര്‍ട്ടിയുടെ പ്രതിച്ഛായയെ ഇത് ബാധിക്കുമെന്നും മുകുന്ദന്‍ വ്യക്തമാക്കി.

 

Top