പിങ്ക് ഏകദിനം ; ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്ര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ

INDIA

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്ന് മത്സരവും വിജയിച്ച ഇന്ത്യയ്ക്ക് പരമ്പര നേട്ടത്തിന് ഒരു ജയം അകലെ. ശനിയാഴ്ച നടക്കുന്ന നാലാം മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര സ്വന്തമാക്കാം.

ആറു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 30ന് മുന്‍പിലാണ്. ആദ്യ മൂന്ന് ഏകദിനത്തില്‍ കളിക്കാന്‍ സാധിക്കാത്ത എ.ബി. ഡിവില്യേഴ്‌സ് ടീമില്‍ തിരിച്ചെത്തുന്നത് ദക്ഷിണാഫ്രിക്കന്‍ ടീമിന് ആത്സവിശ്വാസം നല്‍കുന്നുണ്ട്. അതേസമയം, ഡി വില്യേഴ്‌സ് കളത്തലിറങ്ങുമെന്ന കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.

പിങ്ക് ഏകദിന മത്സരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്നത്തെ മത്സരം ദക്ഷിണാഫ്രിക്കയുടെ ഹോം സീസണില്‍ പ്രധാനപ്പെട്ടതാണ്. ഇതിലൂടെ സ്തനാര്‍ബുദത്തെകുറിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയും അതിനൊപ്പം രോഗം ബാധിച്ചവര്‍ക്കുള്ള സഹായധനവുമാണ് മത്സരത്തില്‍ ലക്ഷ്യമിടുന്നത്. 2011ല്‍ ആരംഭിച്ച പിങ്ക് ഏകദിന മത്സരത്തിന്റെ ആറാമത്തെ മത്സരമാണ് ശനിയാഴ്ച നടക്കുന്നത്.

Top