pinatayi facebook post aganist modi statement

pinarayi

തിരുവനന്തപുരം: തുടര്‍ച്ചയായി കേന്ദ്രസഹായം നിഷേധിച്ചും അവഗണിച്ചും കേരളത്തെ സൊമാലിയ ആക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഉദ്ദേശ്യമുള്ളതായി സംശയിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറഞ്ഞു.

കേരളത്തെ ഗുജറാത്താക്കാന്‍ ഇവിടത്തെ ജനങ്ങള്‍ക്ക് സൌകര്യമില്ല എന്നതുകൊണ്ടാണ് ബിജെപിക്ക് ഒരു തെരഞ്ഞെടുപ്പിലും ജയിക്കാന്‍ കഴിയാത്തത് എന്ന് നരേന്ദ്ര മോഡി മനസ്സിലാക്കണം. ബിജെപിക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തതിന്റെ പകയും ശാപവുമാണ് കേരളത്തെ സൊമാലിയയോട് ഉപമിച്ചു മോഡി തീര്‍ത്തത്.

ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട രണ്ടായിരത്തോളംപേരെ കൊന്നുതള്ളിയതിന്റെ രക്തക്കറയുമായാണ് ഗുജറാത്ത് നിലകൊള്ളുന്നത്. ഇതിനുത്തരവാദി നരേന്ദ്ര മോഡി നയിച്ച സംസ്ഥാന സര്‍ക്കാരാണ്. ആ മാതൃക കേരളീയര്‍ക്കു വേണ്ട.

അഞ്ചുകൊല്ലം ചരിത്രത്തിലെ ഏറ്റവും മോശമായ ഭരണം ഉമ്മന്‍ചാണ്ടി കാഴ്ചവച്ചിട്ടും എല്ലാ മേഖലയിലും കൈയിട്ടു വാരിയിട്ടും ഉലയാത്തതാണ് കേരളത്തിന്റെ നേട്ടങ്ങള്‍. അതിന് അടിത്തറയിട്ടതും വളര്‍ത്തിയതും ഇടതുപക്ഷമാണ്. അതുകൊണ്ടുതന്നെ അത് അടിയുറച്ചതുമാണ്.

കേരളത്തില്‍ പട്ടികവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ അനാസ്ഥയും അഴിമതിയും കെടുകാര്യസ്ഥതയും ദളിത് ജീവിതത്തെ കൂടുതല്‍ ദുഷ്‌കരമാക്കി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് അപ്രാപ്യമാക്കുംവിധം കച്ചവടവല്‍ക്കരിച്ചിട്ടുണ്ട്. അതിനെതിരെ പോരാടുന്നതും നഷ്ടപ്പെട്ട മികവു തിരിച്ചുപിടിക്കാമെന്ന് ഉറപ്പുനല്‍കുന്നതും ഇടതുപക്ഷമാണ്.

ചില കാര്യങ്ങള്‍മാത്രം എടുത്താല്‍ അറിയാം മോഡിയുടെ ഗുജറാത്ത് എവിടെ നില്‍ക്കുന്നു, കേരളം എവിടെ നില്‍ക്കുന്നു എന്ന്.

മാനവ വികസന സൂചിക: ഇന്ത്യയുടെ ശരാശരി 0.609. കേരളത്തിന്റേത് 0.825. ഗുജറാത്തിന്റേത് 0.599. സാക്ഷരതാ നിരക്ക്: ഇന്ത്യയുടെ ശരാശരി 74.04. കേരളത്തിന്റേത് 93.91. ഗുജറാത്തിന്റേത് 79.31. പൌരന്റെ ശരാശരി പ്രതീക്ഷിത ജീവിതദൈര്‍ഘ്യം: ഇന്ത്യയുടെ ശരാശരി 63.5 വയസ്സ്. കേരളത്തിന്റേത് 74 വയസ്സ്. ഗുജറാത്തിന്റേത് 64.1 വയസ്സ്. ശിശുമരണ നിരക്ക് (ജനിക്കുന്ന ആയിരം കുട്ടികളില്‍ എത്രപേര്‍ മരിക്കുന്നു): ഇന്ത്യയുടെ ശരാശരി 40. കേരളത്തിന്റേത് 12. ഗുജറാത്തിന്റേത് 36. ശിശുക്ഷേമ നിലവാരത്തില്‍ 20 സംസ്ഥാനങ്ങള്‍ക്കിടയില്‍ ഗുജറാത്തിന്റെ സ്ഥാനം പതിനഞ്ചാമതാണ്. ചൈല്‍ഡ് ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് (സിഡിഐ) പ്രകാരം കേരളമാണ് ഒന്നാമത്.

അഴിമതിയില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കും എന്ന് വാഗ്ദാനം ചെയ്ത് വോട്ടു വാങ്ങി അധികാരത്തിലെത്തിയ മോഡി അഴിമതിയിലും വാഗ്ദാന ലംഘനത്തിലും കോണ്‍ഗ്രസിനോടാണ് ഇപ്പോള്‍ മത്സരിക്കുന്നത്.

വിദേശ മന്ത്രിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഉള്‍പ്പെട്ട ലളിത്‌ഗേറ്റ്, വ്യാപം, മഹാരാഷ്ട്രയിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങളില്‍ അടക്കം കൈയിട്ടു വാരിയ അഴിമതികളികള്‍ മോഡി ഉത്തരം പറയേണ്ട വിഷയങ്ങളാണ്. അത് മൂടിവയ്ക്കാന്‍ സൊമാലിയയുടെ കാര്യം പറയുന്ന മോഡി ഈ നാട്ടിലൊന്നുമല്ല ജീവിക്കുന്നത് എന്ന് തെളിയിക്കുന്നു. സ്ഥിരമായി വിദേശയാത്ര നടത്തുന്നതുകൊണ്ടാകണം അദ്ദേഹത്തിനു സൊമാലിയ ഓര്‍മ വന്നത്.

താങ്കള്‍ ഭരിച്ച ഗുജറാത്തിനെ സൊമാലിയയുമായി താരതമ്യം ചെയ്തു വ്യത്യാസം കണ്ടെത്തിയിട്ടു പോരേ, കേരളത്തെ അപമാനിക്കാന്‍ പിണറായി ചോദിച്ചു.

(പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….)

കേരളത്തെ ഗുജറാത്താക്കാന്‍ ഇവിടത്തെ ജനങ്ങള്‍ക്ക് സൌകര്യമില്ല എന്നത് കൊണ്ടാണ് ബി ജെ പി ക്ക് ഒരു തെരഞ്ഞെടുപ്പിലും ജയിക്കാന്‍ കഴിയാത്തത് എന്ന് നരേന്ദ്ര മോഡി മനസ്സിലാക്കണം. ബി ജെ പി ക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തതിന്റെ പകയും ശാപവുമാണ് കേരളത്തെ സോമാലിയയോടു ഉപമിച്ചു മോഡി തീര്ത്തത്.
ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട രണ്ടായിരത്തോളം പേരെ കൊന്നുതള്ളിയതിന്റെ രക്തക്കറയുമായാണ് ഗുജറാത്ത് നിലക്കൊള്ളുന്നത്. അതിനുത്തരാവാദി നരേന്ദ്ര മോഡി നയിച്ച സംസ്ഥാന സര്‍ക്കാരാണ്. ആ മാതൃക കേരളീയര്‍ക്ക് വേണ്ട. ഇവിടെ നാനാ ജാതി മതസ്ഥരും സൌഹൃദത്തോടെയാണ് ജീവിക്കുന്നത്. ആ ശാന്തിയിലും സൗഹാര്‍ദത്തിലും വിഷം കലര്‍ത്താന്‍ ഒരാളെയും അനുവദിക്കില്ല.
അഞ്ചു കൊല്ലം ചരിത്രത്തിലെ ഏറ്റവും മോശമായ ഭരണം ഉമ്മന്‍ചാണ്ടി കാഴ്ച്ചവെച്ചിട്ടും, എല്ലാ മേഖലയിലും കയ്യിട്ടു വാരിയിട്ടും ഉലയാത്തതാണ് കേരളത്തിന്റെ നേട്ടങ്ങള്‍. അതിനു അടിത്തറയിട്ടതും വളര്ത്തിയതും ഇടതു പക്ഷമാണ്. അത് കൊണ്ട് തന്നെ അത് അടിയുറച്ചതുമാണ്. കേരളത്തില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് അര്ഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാക്കുന്നതില്‍ യു ഡി എഫ് സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. സര്ക്കാരിന്റെ അനാസ്ഥയും അഴിമതിയും കെടുകാര്യസ്ഥതയും ദളിത് ജീവിതത്തെ കൂടുതല്‍ ദുഷ്‌കരമാക്കിയിട്ടുണ്ട്. ആരോഗ്യവിദ്യാഭ്യാസ മേഖലകള്‍ ദരിദ്ര ജനവിഭാഗങ്ങല്ക്ക് അപ്രാപ്യമാക്കുംവിധം കച്ചവട വല്ക്കരിച്ചിട്ടുണ്ട്. അതിനെതിരെ പോരാടുന്നതും നഷ്ടപ്പെട്ട മികവു തിരിച്ചു പിടിക്കാനുള്ള ഉറപ്പു നല്കുന്നതും ഇടതു പക്ഷമാണ്.
ഏതാനും ചില കാര്യങ്ങള്‍ മാത്രം എടുത്താല്‍ അറിയാം മോഡിയുടെ ഗുജറാത്ത് എവിടെ, കേരളം എവിടെ നില്ക്കുന്നു എന്ന്.
മാനവ വികസന സൂചിക: ഇന്ത്യയുടെ ശരാശരി 0.609 കേരളത്തിന്റേത് 0.825 ഗുജറാത്തിന്റേത് 0.599
സാക്ഷരത നിരക്ക്: ഇന്ത്യയുടെ ശരാശരി 74.04 കേരളത്തിന്റേത് 93.91 ഗുജറാത്തിന്റേത് 79.31
ഒരു പൗരന്റെ ശരാശരി പ്രതീക്ഷിത ജീവിതദൈര്‍ഘ്യം: ഇന്ത്യയുടെ ശരാശരി 63.5 വയസ്സ് കേരളത്തിന്റേത് 74 വയസ്സ് ഗുജറാത്തിന്റേത് 64.1 വയസ്സ്
ശിശുമരണ നിരക്ക് (ജനിക്കുന്ന ആയിരം കുട്ടികളില്‍ എത്രപേര്‍ മരിക്കുന്നു): ഇന്ത്യയുടെ ശരാശരി 40 കേരളത്തിന്റേത് 12
ഗുജറാത്തിന്റേത് 36
ശിശുക്ഷേമ നിലവാരത്തില്‍ 20 സംസ്ഥാനങ്ങള്‍ക്കിടയില്‍ ഗുജറാത്തിന്റെ സ്ഥാനം പതിനഞ്ചാമത് മാത്രമാണ്. ചൈല്‍ഡ് ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് (സിഡിഐ) പ്രകാരം കേരളമാണ് ഒന്നാമതു നില്ക്കുന്നത്.
അഴിമതിയില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കും എന്ന് വാഗ്ദാനം ചെയ്തു വോട്ടു വാങ്ങി അധികാരത്തിലെത്തിയ മോഡി അഴിമതിയിലും വാഗ്ദാന ലംഘനത്തിലും കൊണ്ഗ്രസ്സിനോടാണ് ഇപ്പോള്‍ മത്സരിക്കുന്നത്. വിദേശ മന്ത്രിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഉള്‍പ്പെട്ട ലളിത്‌ഗേറ്റ്, വ്യാപം, മഹാരാഷ്ട്രയിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങളില്‍ അടക്കം കയ്യിട്ടു വാരിയ അഴിമതികള്‍, ഇന്ത്യന്‍ അഴിമതി ലീഗ് ഇതൊക്കെ മോഡി ഉത്തരം പറയേണ്ട വിഷയങ്ങളാണ്.
അത് മൂടി വെക്കാന്‍ സോമാലിയയുടെ കാര്യം പറയുന്ന മോഡി ഈ നാട്ടിലൊന്നുമല്ല ജീവിക്കുന്നത് എന്ന് തെളിയിക്കുകയാണ്. സ്ഥിരമായി വിദേശ യാത്ര നടത്തുന്നത് കൊണ്ടാകണം അദ്ദേഹത്തിനു സോമാലിയയെ ഓര്മ്മ വന്നത്. താങ്കള്‍ ഭരിച്ച ഗുജറാത്തിനെ സോമാലിയയുമായി താരതമ്യം ചെയ്തു വ്യത്യാസം കണ്ടെത്തിയിട്ട് പോരെ, കേരളത്തെ അപമാനിക്കാന്‍?
തുടര്ച്ചയായി കേന്ദ്ര സഹായം നിഷേധിച്ചും അവഗണിച്ചും കേരളത്തെ സോമാലിയ ആക്കാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നാണ് സംശയിക്കേണ്ടത്.

Top