pinaryi statement

pinarayi

തിരുവനന്തപുരം: മദ്യനയത്തിലെ നിലപാടില്‍ കൂടുല്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി. മദ്യനിരോധനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുകൂലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കേണ്ട സമയത്ത് പ്രഖ്യാപിക്കുമെന്നും പിണറായി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. മാധ്യമങ്ങളെ താന്‍ ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രി പി ആര്‍ ഒ പണി എടുക്കേണ്ട ആളാണെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് പിണറായി പറഞ്ഞു. താന്‍ ഒരു മഹാസാധുവാണ്. കരുത്തനെന്ന വിശേഷണത്തില്‍ താന്‍ വീണുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി മാധ്യമങ്ങളെ അവഗണിക്കുന്നതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നത് എന്തിനെന്ന് ചെന്നിത്തല ചോദിച്ചു.

നരേന്ദ്ര മോദി മാധ്യമങ്ങളോട് സ്വീകരിക്കുന്ന സമീപനമാണ് പിണറായി വിജയന്റേതെന്നും അദ്ദേഹം വിമര്‍ശിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്ന പതിവുരീതി ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.

Top