കൊടികളിലും ബോര്‍ഡുകളിലും തന്റെ ചിത്രങ്ങള്‍ വച്ചതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

Pinarayi-vijayan

തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിനിടെ കൊടികളിലും ബോര്‍ഡുകളിലും തന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്തതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി സമ്മേളന നഗരിയില്‍ പ്രദര്‍ശിപ്പിച്ചത് ശ്രദ്ധിച്ചിരുന്നുവെന്നും പ്രവര്‍ത്തകര്‍ ആരും ഇത്തരം പ്രവണതകളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും പിണറായി പറഞ്ഞു.

പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്വം നിറവേറ്റുന്നവര്‍ മാത്രമാണ് നേതാക്കളെന്നും പാര്‍ട്ടിയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടാന്‍ പോലും വിഭാഗീയത ഇല്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Top