നോട്ടുനിരോധനം കേന്ദ്രസര്‍ക്കാരിന്റെ വകതിരിവില്ലാത്ത തീരുമാനമായിരുന്നെന്ന്‌ മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വകതിരിവില്ലാത്ത തീരുമാനമായിരുന്നു നോട്ടുനിരോധനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദി പ്രധാനമന്ത്രിനരേന്ദ്രമോദിയും ബി.ജെ.പിയുമാണെന്നും, നോട്ടുനിരോധനത്തിന്റെ മറവില്‍ കേരളത്തിന്റെ സഹകരണമേഖലയെ തകര്‍ക്കാന്‍ നടന്ന നീക്കത്തെ അതിജീവിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫീസിനുമുന്നില്‍ നോട്ടുനിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

Top