PINARAYI’S STATEMENT ABOUT High Court judgment

കൊച്ചി :സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി വിധിയില്‍ അവ്യക്തതകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വേണ്ടി വന്നാല്‍ കേസുമായി സുപ്രീംകോടതിയെ സമീപിക്കും. പക്ഷേ, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം എടുത്തിട്ടില്ല.

സ്വാശ്രയ മാനേജ്‌മെന്റുകളുമായി ഏറ്റുമുട്ടലിന് സര്‍ക്കാര്‍ ഇല്ല. എല്ലാ കാര്യത്തിലും തിങ്കളാഴ്ചത്തെ ചര്‍ച്ചയ്ക്കു ശേഷം തീരുമാനമെടുക്കുമെന്നും പിണറായി വിജയന്‍ കൊച്ചിയില്‍ പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞു കൊണ്ട് ഹൈക്കോടതി ഇന്നലെയാണ് ഉത്തരവിറക്കിയത്.

ഉപാധികളോടെയാണ് ഹൈക്കോടതിയുടെ നടപടി. എംബിബിഎസ്, ഡെന്റല്‍ പ്രവേശനം നീറ്റ് അടിസ്ഥാനത്തില്‍ നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

സ്വാശ്രയ കോളജുകളിലെ സീറ്റുകള്‍ ഏറ്റൈടുത്ത സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

നീറ്റ് പട്ടികയില്‍നിന്ന് തന്നെ പ്രവേശനം നടത്തണമെന്ന് ഹൈക്കോടതി സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകളോട് നിര്‍ദ്ദേശിച്ചു. പ്രോസ്‌പെക്ടസ് മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കണം.

പ്രോസ്‌പെക്ടസ് നല്‍കാത്ത കോളജുകള്‍ക്ക് പ്രവേശനം നടത്താനാവില്ല. അപേക്ഷകരുടെ റാങ്ക് മാനദണ്ഡമാക്കി വേണം പ്രവേശനം നടത്തേണ്ടതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Top