Pinarayi’s press meet

തൃശ്ശൂര്‍: ടിപി ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് അതിരുകടന്നു പോയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഇരത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും പിണറായി പറഞ്ഞു.

ടി പി ശ്രീനിവാസന്‍ വിദേശ ഏജന്റാണെന്ന് താന്‍ പറഞ്ഞിട്ടില്ല. വിദ്യാഭ്യാസ വീചക്ഷണന്‍ അല്ലെന്നാണ് താന്‍ പറഞ്ഞത്. അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പിണറായി പറഞ്ഞു.

കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമവേദി ഉപരോധിക്കാന്‍ എത്തിയ എസ്എഫ്‌ഐ പ്രവ്രര്‍ത്തകരാണ് ഇന്നലെ രാവിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി പി ശ്രീനിവാസനെ കയ്യേറ്റം ചെയ്തത്.

Top