കരുണാനിധിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലേക്ക്‌

pinarayi

തിരുവനന്തപുരം: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലേക്ക്. ചെന്നൈ കാവേരി ആശുപത്രിയിലാണ് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കരുണാനിധി ഇപ്പോള്‍ കഴിയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ചെന്നൈയിലേക്ക് തിരിക്കും. കരുണാനിധിയുടെ മക്കളായ അഴഗിരി, സ്റ്റാലിന്‍, തമിഴ് അരസന്‍, കനിമൊഴി, സെല്‍വി എന്നിവരെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

അതേസമയം, കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

Top