സര്‍ക്കാര്‍ പരിപാടിയില്‍ പാര്‍ട്ടി പതാകയുമായി വന്നു; പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കി മുഖ്യമന്ത്രി

pinarayi

മലപ്പുറം: സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുവാനായി പാര്‍ട്ടി പതാകയുമായി വന്ന പ്രവര്‍ത്തകരെ താക്കീത് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു സര്‍ക്കാര്‍ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങള്‍ ഉണ്ടാവാം എന്നാല്‍ ഈ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികള്‍ മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തകരോട് പറഞ്ഞു.

മലപ്പുറം പരപ്പനങ്ങാടിയില്‍ ഹാര്‍ബറിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെ എത്തിയ പ്രവര്‍ത്തകര്‍ കൊടി ഉയര്‍ത്തിയപ്പോഴാണ് മുഖ്യമന്ത്രി താക്കീത് നല്‍കിയത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:

‘എല്‍ഡിഎഫ് ജയിച്ചാല്‍ എല്‍ഡിഎഫിന്റെ മാത്രം സര്‍ക്കാരല്ല, നാടിന്റെ സര്‍ക്കാര്‍ ആണ്. ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു. നാട്ടില്‍ ഒരുപാട് ആളുകള്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോയോട് കൂടിയതാണ് . വേറെ ഒരു വേദിയില്‍ അത് ഉയര്‍ത്തുന്നതില്‍ തെറ്റില്ല. പക്ഷെ അതിന്റെ സ്ഥലമല്ല ഇത്. അതിന്റെ ആളുകള്‍ മനസിലാക്കേണ്ടത്, എല്ലായിടേയും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല . അതിന് വേദികള്‍ വേറെ ഉണ്ട് , അവിടങ്ങളില്‍ ഈ കൊടി ആവേശപൂര്‍വ്വം കൊണ്ടുപോകാവുന്നതാണ്’.

Top