pinarayi visit ommenchandy in his house

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. ജഗതിയിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച.

കൂടിക്കാഴ്ച്ച 10 മിനിറ്റോളം നീണ്ടുനിന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പമെത്തിയ പിണറായി ഉമ്മന്‍ചാണ്ടിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു.

പിണറായി വിജയന്‍ മന്ത്രിസഭ ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്യു്‌നനത്. 20 അംഗ മന്ത്രിസഭ ആയിരിക്കും അധികാരമേല്‍ക്കുക. 13 മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള സിപിഐഎമ്മില്‍ നിന്ന് ഇപി ജയരാജന്‍, കെകെ ശൈലജ, തോമസ് ഐസക് അടക്കുമള്ളവര്‍ മന്ത്രിമാരായേക്കും.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എംഎ മണി, ടിപി രാമകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ ജില്ലാ സെക്രട്ടറിമാരായിരുന്ന കെകെ ശശീന്ദ്രന്‍, എസി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് സൂചന.

Top