‘ഇവിടിപ്പോൾ പ്രവർത്തിക്കുന്ന ഒരു സർക്കാരുണ്ട്’; യു.എ.പി.എ കേസില്‍ സര്‍ക്കാരിനെ ട്രോളി വി.ടി ബല്‍റാം

balram

തിരുവനന്തപുരം : മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് കോഴിക്കോട് സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം രംഗത്ത്.

നാല് നോട്ടീസിന്റെ പേരില്‍ അടുക്കളയില്‍ നിന്ന് തൂക്കിയെടുത്ത് പോലീസ് ജീപ്പിനുള്ളിലേക്ക് വലിച്ചിഴക്കപ്പെടുന്നതിനിടയില്‍ പുറത്തുനിന്ന് സഹായിക്കാനോടിയെത്തി ഒച്ചവച്ച അയല്‍പക്കക്കാരോട് അന്തം:

‘ഓ.. ആരാ ഈ ബഹളം വക്കുന്നത്, അടിയന്തരാവസ്ഥക്കാലത്ത് രാജനെ പിടിച്ചു കൊണ്ടുപോയപ്പോള്‍ മിണ്ടാതിരുന്നവരല്ലേ? ഇവിടിപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരുണ്ട്’, ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നാല് നോട്ടീസിന്റെ പേരിൽ അടുക്കളയിൽ നിന്ന് തൂക്കിയെടുത്ത് പോലീസ് ജീപ്പിനുള്ളിലേക്ക് വലിച്ചിഴക്കപ്പെടുന്നതിനിടയിൽ പുറത്തുനിന്ന് സഹായിക്കാനോടിയെത്തി ഒച്ചവച്ച അയൽപക്കക്കാരോട് അന്തം:

“ഓ.. ആരാ ഈ ബഹളം വക്കുന്നത്, അടിയന്തരാവസ്ഥക്കാലത്ത് രാജനെ പിടിച്ചു കൊണ്ടുപോയപ്പോൾ മിണ്ടാതിരുന്നവരല്ലേ? ഇവിടിപ്പോൾ പ്രവർത്തിക്കുന്ന ഒരു സർക്കാരുണ്ട്”

Top