Pinarayi Vijayan’s statement about minister jaleel’s diplomatic passport issue

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സൗദിയിലെ തൊഴില്‍ പ്രതിസന്ധി സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ പ്രവാസി കുടുംബങ്ങള്‍ ആശങ്കയിലും ഉത്കണ്ഠയിലുമാണ്.

അതുകൊണ്ടാണ് അവിടുത്തെ കാര്യങ്ങള്‍ നേരിട്ട് അറിയാന്‍ സന്ദര്‍ശനം നല്ലതാണെന്നു കരുതിയത്.

എന്നാല്‍ നിര്‍ഭാഗ്യകരമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും അതില്‍ ദുരൂഹതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തു കൊണ്ടാണ് പാസ്‌പോര്‍ട്ട് നിഷേധിച്ചതെന്ന് മനസിലാകുന്നില്ല. നിലപാടില്‍ രാഷ്ട്രീയ കാരണമുണ്ടെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്ന് പറയുന്നില്ല. മലയാളികള്‍ക്ക് പറയാനുള്ളത് നേരിട്ട് കേള്‍ക്കാന്‍ കേരള മന്ത്രിക്ക് സാധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നു ദുബായിലേക്ക് പോയ വിമാനം കത്തിയപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാണിച്ചത് അഭിനന്ദനാര്‍ഹമായ കാര്യം.

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ചയാളുടെ കുടുംബത്തോടുള്ള ദുഃഖവും ഈ അവസരത്തില്‍ അറിയിക്കുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Top