pinarayi vijayan’s statement

തിരുവനന്തപുരം :സ്പീക്കര്‍ വിളിച്ച യോഗം താന്‍ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വി.ടി ബല്‍റാം എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സര്‍വകക്ഷിയോഗത്തില്‍ തന്നെ ക്ഷണിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മാധ്യമങ്ങളിലൂടെയാണ് ചര്‍ച്ചയുടെ കാര്യം അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാശ്രയ പ്രശ്‌നത്തില്‍ ഇന്നലെയാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്.

എന്നാല്‍ സമവായ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് പ്രതിപക്ഷവും വിട്ടുവീഴ്ചയ്ക്ക് വഴങ്ങില്ലെന്ന് സര്‍ക്കാരും സ്പീക്കറെ അറിയിച്ചതോടെയായിരുന്നു ചര്‍ച്ച പരാജയമായത്.

Top