pinarayi vijayan’s statement

pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ ക്രൈംബ്രാഞ്ച് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചതിനാലാണ് സൈബര്‍ ക്രൈംബ്രാഞ്ച് വിഭാഗം തുടങ്ങുന്നത്. പോലീസിന് ഇപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചുവെന്നും ഇത് കേസ് അന്വേഷണങ്ങളില്‍ പ്രകടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top