മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി. എം മനോജിന് കോവിഡ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി എം മനോജിന് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മനോജ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

മന്ത്രിമാരായ തോമസ് ഐസക്, വിഎസ് സുനില്‍ കുമാര്‍, ഇപി ജയരാജന്‍ എന്നിവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Top