പരിമിതികള്‍ക്കുള്ളിലെ ഓണം; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യവസ്ഥകള്‍ പാലിച്ച് പരിമിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇത്തവണ ഓണമാഘോഷിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നത്.

https://www.facebook.com/PinarayiVijayan/posts/3331185986973208

അസാധാരണ ലോക സാഹചര്യത്തിലാണ് ഇത്തവണ ഓണം. ഈ അന്തരീക്ഷത്തെ മറികടക്കാന്‍ കഴിയുമെന്ന പ്രത്യാശ പടര്‍ത്തിയാകണം ഇത്തവണത്തെ ഓണാഘോഷം. ഓണം വലിയ പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂല സാഹചര്യത്തിലും അനൂകൂല കാലമുണ്ടെന്ന പ്രതീക്ഷ. കൊവിഡ് വ്യവസ്ഥകള്‍ പാലിച്ച് പരിമിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഓണമാഘോഷിക്കാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

Top