പിണറായി വിജയന്റേത് മാഫിയകളെ സഹായിക്കാന്‍ ഉത്തരവിറക്കുന്ന ആദ്യ സര്‍ക്കാര്‍; വി മുരളീധരന്‍

കോഴിക്കോട്: സംസ്ഥാനത്ത് മാഫിയകളെ സഹായിക്കാന്‍ ഉത്തരവിറക്കുന്ന ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കോടിക്കണക്കിന് മരം മുറിച്ച് കടത്തിയതിന്റെ ചെറിയ ഭാഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ നിയമലംഘനം കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

താന്‍ മന്ത്രിയായിരുന്ന സമയത്തല്ല മരം മുറിയെന്നാണ് ഒരു മന്ത്രി നിയമസഭയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ആദ്യ പിണറായി സര്‍ക്കാരിലെ വനം മന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും അറിവോടെയല്ലാതെ ഇത്രയും വലിയ കൊളള നടക്കില്ല. ഇതിന് രാഷ്ട്രീയ നേതൃത്വത്തിന്റേയും ഉദ്യോഗസ്ഥ വിഭാഗങ്ങളുടേയും പിന്തുണയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. തട്ടിപ്പിന് ഉത്തരവാദിയായ മുഴുവന്‍ ആളുകള്‍ക്കെതിരേയും നടപടിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

 

Top