പിണറായി മനോരോഗി ; ജനങ്ങളെ വെള്ളത്തില്‍ മുക്കി കൊന്നെന്ന് രമേശ് ചെന്നിത്തല

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി മനോരോഗിയാണെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചു.

പ്രളയത്തില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് വന്നപ്പോള്‍, പ്രളയം മനുഷ്യ നിര്‍മ്മിതം എന്ന് പറയുന്നവര്‍ക്ക് മനോരോഗമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മനോരോഗികള്‍ മറ്റുള്ളവരെ മനോരോഗികള്‍ എന്ന് വിളിക്കുന്നതില്‍ അത്ഭുതമില്ലെന്നു രമേശ് ചെന്നിത്തല ആരോപിച്ചു.

മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികളെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് ജനങ്ങളെ വെള്ളത്തില്‍ മുക്കി കൊന്നതെന്നും രമേശ് ചെന്നിത്തല ആഞ്ഞടിച്ചു.

Top