‘പൊലീസില്‍ ഒറ്റയാന്‍ കളി വേണ്ട, എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണം’: മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശ്ശൂരില്‍ നടന്ന സിഐമാരുടെയും സ്റ്റേഷന്‍ റൈറ്റര്‍മാരുടെയും യോഗത്തില്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊലീസില്‍ ഒറ്റയാന്‍ കളി വേണ്ട,സ്റ്റേഷനില്‍ സിഐയാണോ എസ്‌ഐയാണോ വലുതെന്ന തര്‍ക്കം വേണ്ടെന്നും എല്ലാ ഉദ്യോഗസ്ഥരേയും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് ശക്തമായില്ലെങ്കില്‍ ഇടത് തീവ്രവാദം കേരളത്തില്‍ വേരുറപ്പിക്കുമെന്നും മണല്‍ക്കടത്തുകാരെ സഹായിക്കുന്ന ചില ഉദ്യോഗസ്ഥര്‍ ഇവിടെയുണ്ടെന്നും അവരെ നിലയ്ക്ക് നിര്‍ത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല സ്വന്തം വീടുകളില്‍ പോലും കുട്ടികള്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയായി തീരുന്ന സാഹചര്യത്തില്‍ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

Top