വിദേശ സന്ദര്‍ശനം വിജയകരം, വിവിധ മേഖലകളിലെ വികസനത്തിന് ഗുണം ചെയ്തു: മുഖ്യമന്ത്രി

തിരുവനന്തപുരം: ജപ്പാന്‍,കൊറിയ സന്ദര്‍ശനം വിജയകരമെന്ന് മുഖ്യമന്ത്രി. ആരോഗ്യ,വിദ്യാഭ്യാസ വികസനത്തിന് സന്ദര്‍ശനം ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ജപ്പാനിലെ ഒസാക്കയില്‍ പങ്കെടുത്ത നിക്ഷേപ സെമിനാറില്‍ എട്ട് ജാപ്പനീസ് കമ്പനികളാണ് കേരളത്തില്‍ നിക്ഷേപത്തിനു താല്പര്യം അറിയിച്ചത്. പരിപാടിയില്‍ വച്ച് നീറ്റ ജലാറ്റിന് കേരളത്തിലെ സംരംഭങ്ങളില്‍ 200 കോടി രൂപയുടെ അധിക നിക്ഷേപവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

നീറ്റാ ജലാറ്റിന്‍ ഡയറക്ടര്‍ ഹിരോഷി നിട്ടയാണു പ്രഖ്യാപനം നടത്തിയത്. ഒസാക്ക- കോബിയിലെ കോണ്‌സുലറ്റ് ജനറലും കേരള സര്‍ക്കാരും ചേര്‍ന്നാണു സെമിനാര്‍ സംഘടിപ്പിച്ചത്. ഉത്പാദനം, വ്യാവസായിക പശ്ചാത്തല സൗകര്യങ്ങള്‍, മാര്‍ക്കറ്റിങ് ഹബുകള്‍, വിനോദസഞ്ചാരം, വിവരസാങ്കേതികവിദ്യ, ബയോ ടെക്‌നോളജി, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ , ആരോഗ്യ സംരക്ഷണം, കാര്‍ഷികാധിഷ്ഠിത വ്യവസായം എന്നിവ നിക്ഷേപിക്കാവുന്ന മേഖലകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ സാമ്പത്തിക വാണിജ്യ രംഗങ്ങളില്‍ സഹകരിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയും സംഘവും ജപ്പാനില്‍ എത്തിച്ചേര്‍ന്നത്. ജപ്പാനില്‍ നിന്നുള്ള നിക്ഷേപത്തിന് പുറമെ ജപ്പാനിലെ ഷിമാനെ സര്‍വ്വകലാശാലയുമായി വിദ്യാഭ്യാസ രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കുസാറ്റുമായി ചേര്‍ന്ന് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 4 + 2 സംയോജിത ഡിഗ്രി പ്രോഗ്രാമുകള്‍ നടത്താനും ധാരണയായിരുന്നു.

Top