സംവിധായകന്‍ പ്രിയനന്ദന് നേരെയുണ്ടായ ആക്രമണം: അപലപനീയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സംവിധായകന്‍ പ്രിയനന്ദന് നേരെയുണ്ടായ ആക്രമണംഅപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ആക്രമണം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും ഇത് ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു..

ശബരിമല വിഷയത്തില്‍ പ്രിയനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിയും സൈബര്‍ ആക്രമണവും നടത്തിയിരുന്നു.അതേസമയം, പ്രിയനന്ദനനെ ആക്രമിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞതായി ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസ് പറഞ്ഞു. ഇയാളെ ഉടന്‍ പിടികൂടും.സരോവര്‍ എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് ആക്രമിച്ചതെന്നാണ് സൂചന.

Top