വോട്ടെടുപ്പിനും വോട്ടെണ്ണലിനും ശേഷം വിദേശപര്യടനത്തിന് ഒരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം : വിദേശപര്യടനത്തിന് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് എട്ടു മുതല്‍ 17 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര നടക്കുന്നത്. പ്രളയാനന്തര പുനനിര്‍മ്മാണവുമായി ബന്ധപ്പെട്ട മാതൃകകള്‍ പരിചയപ്പെടുന്നതിനായാണ് യാത്ര.

നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ 10 ദിവസത്തെ സന്ദര്‍ശനത്തിനാണ് പിണറായി തയ്യാറെടുക്കുന്നത്. 18ന് മുഖ്യമന്ത്രിയും സംഘവും തിരികെ കേരളത്തിലേക്ക് എത്തും.

യുഎന്‍ഇപിയുടെ റൂം ഫോര്‍ റിവര്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് നെതര്‍ലന്‍ഡ്സിലെ നൂര്‍വുഡ് മേഖലയും സന്ദര്‍ശിക്കും. നവീകരണം, ആധുനിക കൃഷി രീതികള്‍ തുടങ്ങിയ മേഖലകളിലെ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകളും നിശ്ചയിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് ഒപ്പം യാത്ര ചെയ്യുന്നുണ്ട്.13 മുതല്‍ 15 വരെ ജനീവയില്‍ യു.എന്‍.-വേള്‍ഡ് റീകണ്‍സ്ട്രക്ഷന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. വിവിധ ഇക്കോ ടൂറിസം പദ്ധതികളും സന്ദര്‍ശിക്കും.

Top