മുഖ്യമന്ത്രിയുടെ പൊതുപരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഭീഷണി ; യുവാവ് അറസ്റ്റില്‍

കാസര്‍ഗോഡ് : മുഖ്യമന്ത്രി പിണറായി വിജയന്റെ കാഞ്ഞങ്ങാട്ടെ പൊതുപരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു.

പടന്നക്കാട് സ്വദേശിയായ യുവാവിനെയാണ് പോലീസ് പിടികൂടിയത്.

ഇന്ന് രാവിലെ പത്തിന് കാസര്‍കോട്ട് സിപിഎമ്മിന്റെ പുതിയ ജില്ലാ ഓഫീസിന് തറക്കല്ലിടലും 11-ന് കാഞ്ഞങ്ങാട്ട് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം ഉദ്ഘാടനവുമാണ് പരിപാടി.

അതേസമയം, കാഞ്ഞങ്ങാട്ട് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് ഒരു കിലോമീറ്റര്‍ അകലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മാര്‍ച്ച് നടത്തുന്നുണ്ട്.

Top