മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച അമേരിക്കയിലേക്ക് പുറപ്പെടും

Pinarayi Vijayan ,America

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച അമേരിക്കയിലേക്ക് പുറപ്പെടും. ജൂലൈ 6ന് നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാള്‍ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കും. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയും സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും.

ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന (മലയാളി സംഘടനകളുടെ ഫെഡറേഷന്‍) സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ജൂലൈ 18ന് മുഖ്യമന്ത്രി തിരിച്ചെത്തും.

Top