ജോസിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയത്ത് ജോസ് കെ. മാണിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ് 38 വര്‍ഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top