ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസിന് ശമ്പളം നല്‍കിതുടങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനും മറ്റു അംഗങ്ങള്‍ക്കും ശമ്പളം നല്‍കി തുടങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രതിപക്ഷ അംഗം റോജി എം ജോണ്‍ ഉന്നയിച്ച ചോദ്യത്തിന് നിയമസഭില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആനുകൂല്യങ്ങള്‍ എത്രയെന്ന സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഎസ് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ്യ സ്ഥാനം ഏറ്റെടുത്തിട്ട് പത്തുമാസം പിന്നിട്ടു. 2016 ഓഗസ്റ്റ് 18 നാണ് വി എസ് സ്ഥാനം ഏറ്റെടുത്തത്.

Top