ഉദ്ഘാടന ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചു. ഡിസംബര്‍ 9 ന് നടക്കേണ്ട വിമാനത്താവളത്തിന്റെ ഉദ്ഘാടന ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് മുഖ്യമന്ത്രി വിമാനത്താവളത്തിലെത്തിയത്. കിയാല്‍ എം ഡി വി തുളസീദാസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.

മന്ത്രിമാരായ ഇ പി ജയരാജന്‍,കെ കെ ശൈലജ ടീച്ചര്‍,കണ്ണൂര്‍ ജില്ലാ കലക്റ്റര്‍ മീര്‍ മുഹമ്മദ് അലി,ജില്ലാ പോലീസ് മേധാവി ശിവ് വിക്രം തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Top