മാഹിയിൽ കൊല്ലപ്പെട്ട ബാബുവിന്റെ വീട് മുഖ്യമന്ത്രി നാളെ സന്ദർശിക്കും

Pinarayi Vijayan

മാഹിയിൽ കൊല ചെയ്യപ്പെട്ട സിപിഎം പ്രവർത്തകൻ ബാബുവിന്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സന്ദർശനം നടത്തും. രാത്രി എട്ട് മണിയോട് കൂടിയാകും മുഖ്യമന്ത്രിയുടെ സന്ദർശനം. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായിരുന്നു കൊല്ലപ്പെട്ട ബാബു. സിപിഎം പ്രവർത്തകനായ ബാബു കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി പ്രവർത്തകനും കൊല്ലപ്പെട്ടത് വലിയ വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു.

Top