മന്ത്രിമാര്‍ക്കൊപ്പം മുഖ്യമന്ത്രി വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ തിലോത്തമന്‍, തോമസ് ഐസക് ജി സുധാകരന്‍, കടകംപള്ളി സുധാകരന്‍ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയത്.

കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം.

മൂന്നരക്കോടി രൂപ ചെലവിലാണ് കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്.

Top