സംവരണ വിഷയം; സര്‍ക്കാരിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്

vellappally-nateshan

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.

സംവരണ വിഷയവുമായി ബന്ധപ്പെട്ട് ചങ്ങാനാശ്ശേരിയില്‍ നിന്ന് എഴുതിക്കൊടുത്തത് ഇടതുപക്ഷ സര്‍ക്കാര്‍ ഒപ്പിട്ടുകൊടുത്തെന്നും എന്‍എസ്എസിന് വേണ്ടി ചേടിപ്പണിയാണ് സര്‍ക്കാര്‍ നടത്തിയതെന്നും ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് സംവരണം നടത്തുമ്പോള്‍ ചര്‍ച്ചയെങ്കിലും നടത്തേണ്ടതായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബോര്‍ഡില്‍ 96 ശതമാനം ജീവനക്കാരും സവര്‍ണരാണെന്നും വഴിവിട്ട് എന്‍എസ്എസിനെ സഹായിച്ചതിന്റെ അനുഭവം ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വനിതാ മതിലും സംവരണ വിഷയവും കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ലെന്നും വെള്ളപ്പാള്ളി കൂട്ടിച്ചേര്‍ത്തു.

Top