മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ വിമര്‍ശനത്തെ ട്രോളി വി.ഡി.സതീശന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ വിമര്‍ശനത്തെ ട്രോളി വി.ഡി.സതീശന്‍ എംഎല്‍എ. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മാധ്യമങ്ങളോടുള്ള സമീപനം ഒന്നാണെന്ന തരത്തിലാണ് സതീശന്റെ പരിഹാസം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങള്‍ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മന്‍ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോള്‍ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!
വാസ്തവത്തില്‍ വൈകുന്നേരത്തെ പത്രസമ്മേളനത്തിനു പകരം പിണറായി വിജയനും അത് മതിയായിരുന്നു. ആരും ഒരു ചോദ്യവും ചോദിക്കില്ലായിരുന്നു. പിന്നെ ഈ ചീത്ത പേരും കേള്‍ക്കില്ലായിരുന്നു.

റേഡിയോ ഒരു പ്രതീകമാണ് !

Top