പ്രളയം, അഞ്ഞൂറോളം പേര്‍ മരിച്ചിട്ടും മുഖ്യമന്ത്രിയുടെ ഹൃദയം കലങ്ങിയിട്ടില്ല: വി.ഡി സതീശന്‍

VD Satheesan

കൊച്ചി: പ്രളയം മനുഷ്യ നിര്‍മ്മിതമല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ രംഗത്ത്.

അഞ്ഞൂറോളം പേര്‍ പ്രളയത്തില്‍ മരിച്ചിട്ടും മുഖ്യമന്ത്രിയുടെ ഹൃദയം കലങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി ഹൃദയമില്ലാത്തവനാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് പറഞ്ഞവര്‍ക്ക് മാനസിക രോഗമാണന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം കള്ളമാണെന്നും മുഖ്യമന്ത്രി നുണയനാണെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു.

മഴ പെയ്തതിനാലാണ് പ്രളയമുണ്ടായതെന്ന് ഐഐടിയും വേള്‍ഡ് ബാങ്കും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. വേള്‍ഡ് ബാങ്ക് ഇത്തരത്തില്‍ പഠനം നടത്തിയിട്ടുണ്ട് എന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലു വിളിക്കുന്നു, വി ഡി സതീശന്‍ വ്യക്തമാക്കി.

Top