പ്രളയം; കേന്ദ്രസഹായം സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ല, വി മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തെ നേരിടുന്നതിന് കേന്ദ്രസഹായം സര്‍ക്കാര്‍ നിഷേധിച്ചെന്ന വി മുരളീധരന്റെ പ്രസ്താവന തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ചുവെന്നത് ശരിയാണെന്നും അദ്ദേഹം പറഞ്ഞതൊന്നും തനിക്ക് മനസ്സിലായില്ലെന്നും ഹിന്ദിയിലായിരുന്നു അദ്ദേഹം സംസാരിച്ചതെന്നും ഐ കാണ്‍ഡ് അണ്ടര്‍സ്റ്റാന്‍ഡ് ഹിന്ദി എന്ന് മാത്രമാണ് താന്‍ സംസാരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫോണ്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. തനിക്ക് ഇംഗ്ലീഷില്‍ അത്ര പരിജ്ഞാനമില്ല, എങ്കിലും ഇംഗ്ലീഷിലാണ് ഹിന്ദി മനസ്സിലാവില്ലെന്ന് പറഞ്ഞത്. പിന്നീട് കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് തന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സംസാരിച്ചത്. ഇതില്‍ കേന്ദ്രമന്ത്രി മുരളീധരന് തെറ്റിദ്ധാരണയുണ്ടായത് എങ്ങനെയാണെന്ന് അറിയില്ല. കേന്ദ്രത്തിന്റെ സഹായം വേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് നല്ല രീതിയില്‍ സഹായം കിട്ടിയിട്ടുണ്ട്, മുഖ്യമന്ത്രി വ്യക്തമാക്കി.

Top