സര്‍വകലാശാലയുടെ വിശ്വാസ്യത തകര്‍ക്കരുത്; മാര്‍ക്ക്ദാന വിവാദത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം : സർവകലാശാല മാർക്ക് ദാന വിവാദത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ്വകലാശാലയുടെ വിശ്വാസ്യത തകർക്കുന്ന സമീപനമുണ്ടാകരുതെന്ന് വൈസ് ചാൻസലർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

മന്ത്രി കെ ടി ജലീൽ ഉൾപ്പടെ പങ്കെടുത്ത യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ചില സർവ്വകലാശാലകൾ സമൂഹത്തിന് മുന്നിൽ അപഹാസ്യരായെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു.

സു​ര​ക്ഷി​ത​ത്വ​വും ര​ഹ​സ്യ​സ്വ​ഭാ​വ​വും പാ​ലി​ക്കേ​ണ്ട പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യ​തു ഗൗ​ര​വ​ത​ര​മാ​യ വി​ഷ​യ​മാ​ണെ​ന്നും പാസ് വേര്‍ഡുകള്‍ ഒ​ഴി​വാ​ക്കി പ​ക​രം ബ​യോ​മെ​ട്രി​ക് സം​വി​ധാ​നം കൊ​ണ്ടു​വ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

കേ​ര​ള, എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ മോ​ഡ​റേ​ഷ​ന്‍ വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ര്‍​ശ​നം.

Top