യൂണിവേഴ്‌സിറ്റി കോളേജ് മാറ്റി സ്ഥാപിക്കണമെന്നത് ചിലരുടെ വ്യാമോഹം; പിണറായി വിജയന്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് മാറ്റി സ്ഥാപിക്കണമെന്ന പ്രതിപക്ഷ നേതാക്കളുടെ ആവശ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിവേഴ്‌സിറ്റി കോളേജിനെ നഗരഹൃദയത്തില്‍ നിന്ന് മാറ്റണമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കലാലയങ്ങളെ മാറ്റില്ലെന്ന് മാത്രമല്ല, കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രിമിനലുകളെ വളര്‍ത്തുന്ന കേന്ദ്രമായി യൂണി. കോളജ് മാറിയെന്നും കോളജ് അവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറ്റി പകരം ചരിത്രസ്മാരകമായി മാറ്റുകയാണ് വേണ്ടതെന്നും കെ. മുരളീധരന്‍ എംപി ആവശ്യപ്പെട്ടിരുന്നു.

Top