സര്‍വകലാശാലകളുടെ മികവിന് സിന്‍ഡിക്കേറ്റുകള്‍ നേതൃത്വപരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

കോഴിക്കോട്: സര്‍വകലാശാലകളെ അക്കാദമിക് മികവിലേക്ക് നയിക്കുന്നതിന് സിന്‍ഡിക്കേറ്റുകള്‍ നേതൃത്വപരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ത്തുകയാണ് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ കടമയെന്നും എന്നാല്‍ ഈ ചുമതല ശരിയായി നിര്‍വഹിക്കപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് നല്ല പുരോഗതി നേടിയ സംസ്ഥാനമാണ് കേരളം സര്‍ക്കാരിന്റെ ഇടപെടലിന്റെ ഫലമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാല്‍ സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ന്നിട്ടില്ല മുഖ്യമന്ത്രി വ്യക്തമാക്കി.

കര്‍മരാഹിത്യവും അനാസ്ഥയും സിന്‍ഡിക്കേറ്റുകളുടെ പ്രവര്‍ത്തനത്തില്‍ കാണുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ന്യായീകരണമില്ലെന്നും പരീക്ഷ നടത്തിപ്പ്, മൂല്യനിര്‍ണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ ഉദ്യോഗസ്ഥരുടെ മാത്രം ചുമതലയാണെന്ന മട്ടില്‍ സിന്‍ഡിക്കേറ്റുകള്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ലെന്നും പരീക്ഷകളും ഫലപ്രഖ്യാപനവും നീണ്ടു പോയാല്‍ അത് വിദ്യാര്‍ഥികളുടെ അക്കാദമിക് ഭാവിയാണ് നഷ്ടപ്പെടുത്തുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top