ശബരിമല ഉത്സവം തകര്‍ക്കണം എന്നതായിരുന്നു സംഘപരിവാര്‍ നിലപാടെന്ന് മുഖ്യമന്ത്രി

Pinaray vijayan

പത്തനംതിട്ട: ശബരിമല ഉത്സവം തകര്‍ക്കണം എന്നതായിരുന്നു സംഘപരിവാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ അജണ്ട പൊളിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

ശബരിമല സംരക്ഷിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്, കാണിക്കയിടാന്‍ പാടില്ല എന്ന് പറഞ്ഞതാരാണ്, സ്ത്രീകളെ അക്രമിച്ചതാരാണ് എല്ലാം സംഘപരിവാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തീര്‍ത്ഥാടകര്‍ സംതൃപ്തരായിരുന്നു. തീര്‍ത്ഥാടനം മുടക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ സര്‍ക്കാര്‍ അത് തടയുകയായിരുന്നു. എന്നാല്‍ പലരും തെറ്റിദ്ധാരണ പരത്തുകയാണ് ഇപ്പോള്‍. ദേവസ്വം ബോര്‍ഡില്‍ കുറവ് വന്ന തുക സര്‍ക്കാര്‍ നല്‍കി. ശബരിമലനാടിന്റെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണെന്നും പിണറായി പറഞ്ഞു.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് നിലപാടിലെ വീഴ്ചയാണ്. കേരളത്തിലെ പലയിടത്തും ബിജെപി – കോണ്‍ഗ്രസ് രഹസ്യധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top