ഡല്‍ഹിയില്‍ ഇന്ന് പിണറായി-മോദി കൂടിക്കാഴ്ച; വികസന വിഷയങ്ങളില്‍ സഹായം ആവശ്യപ്പെടും

modi-pinarayi

ന്യൂഡല്‍ഹി: പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച.

കേരളത്തിന്റെ വിവിധ വികസന വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കുവാനാണ് കൂടിക്കാഴ്ച. പ്രളയ പുനരധിവാസത്തിന് കൂടുതല്‍ സഹായം, മഴക്കെടുതിയില്‍ ഉള്ള സഹായം എന്നിവ പ്രധാനമന്ത്രിക്ക് പിണറായി നല്‍കിയ നിവേദനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.മോദി രണ്ടാം തവണ പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് പിണറായി മോദിയെ കാണുന്നത്. മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പിണറായി പങ്കെടുത്തിരുന്നില്ല.

മോദിക്കു പുറമേ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. കേരളത്തിലെ ദേശീയ പാതാ വികസനത്തിലെ അനിശ്ചിതത്വം നീക്കണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്. സംസ്ഥാനത്തെ ദേശീയപാതാ വികസനം ഒന്നാം മുന്‍ഗണനാ പട്ടികയില്‍ നിന്നൊഴിവാക്കിയത് മൂലമുള്ള അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുക. തീരുമാനം പിന്‍വലിച്ചെന്ന് കേന്ദ്രമന്ത്രി അറിയിച്ചങ്കിലും ഇതുവരെ ഉത്തരവ് പുതുക്കിയിറക്കിയിട്ടില്ല. സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ സ്തംഭിച്ചസാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര. മന്ത്രി ജി.സുധാകരന്‍, ചീഫ് സെക്രട്ടറി എന്നിവരും സംഘത്തിലുണ്ടാകും.

Top