ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാവണമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം: തലസ്ഥാനത്തു നിന്ന് മന്ത്രിമാര്‍ മാറിനില്‍ക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും മന്ത്രിമാര്‍ നിര്‍ബന്ധമായും തലസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശം. മന്ത്രിസഭായോഗത്തിലാണ് മുഖ്യമന്ത്രി പുതിയ നിര്‍ദേശം നല്‍കിയത്.

വെള്ളിയാഴ്ച ക്വോറം തികയാത്തതിനെത്തുടര്‍ന്ന് മന്ത്രിസഭാ യോഗം മാറ്റിവച്ചിരുന്നു. മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാര്‍ മാത്രമാണ് അന്ന് യോഗത്തിനെത്തിയത്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി കടുത്തനിലപാടെടുത്തത്. കാലാവധി പൂര്‍ത്തിയായ പത്ത് ഓര്‍ഡിനന്‍സുകള്‍ പുതുക്കാനും പ്രത്യേകമന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Top