PINARAYI VIJAYAN STATEMENT ABOUT PULIMURUKAN

പുലിമുരുകനെ ഇഷ്ടപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ വിളിച്ച് അഭിനന്ദനം അറിയിച്ചു.

ആക്ഷന്‍ സിനിമയുടെ ആരാധകനായ പിണറായി വിജയന്‍ ഭാര്യയ്ക്കും ചെറുമകനും ഒപ്പമാണ് പുലിമുരുകന്‍ കണ്ടത്.

മുഖ്യമന്ത്രി ആയ ശേഷം ആദ്യമായാണു പിണറായി വിജയന്‍ തീയേറ്ററിലെത്തി സിനിമ കാണുന്നത്.

ക്ലിഫ് ഹൗസില്‍ എത്തിയ വേളയില്‍ മോഹന്‍ലാല്‍ സിനിമയെ കുറിച്ചു മുഖ്യമന്ത്രിയോടു പറഞ്ഞിരുന്നു. അതിനിടയില്‍, ചിത്രം വന്‍വിജയം ആയതോടെ നിര്‍മ്മാതാവും മുഖ്യമന്ത്രിയെ സിനിമ കാണാന്‍ ക്ഷണിച്ചു.

തുടര്‍ന്നാണ്, തിരുവനന്തപുരം ഏരിസ് പ്ലക്‌സില്‍ ആണ് സിനിമ കണ്ടത്. ചിത്രം നന്നായി ഇഷ്ടപ്പെട്ടു എന്ന് അദ്ദേഹം ഫോണില്‍ വിളിച്ച് മോഹന്‍ലാലിനോട് പറഞ്ഞു.

Top