pinarayi vijayan statement

തിരുവനന്തപുരം: സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധിയ്‌ക്കെതിരെ ഉടന്‍ റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യത്ത് കിട്ടാവുന്ന ഏറ്റവും പ്രഗല്‍ഭരായ നിയമജ്ഞരുടേയും അഭിഭാഷകരുടേയും സഹായം ഇക്കാര്യത്തില്‍ തേടും.വിധി മനസാക്ഷിയുള്ളവരെ ഞെട്ടിക്കുന്നതാണ്.

വിചാരണക്കോടതിയില്‍ തെളിവായി അംഗീകരിക്കപ്പെട്ട കാര്യങ്ങള്‍ അവിശ്വസിക്കുന്നവിധത്തിലാണ് സുപ്രീംകോടതി വിധി.ഇപ്പോള്‍ നല്‍കിയിരിക്കുന്നത് ഒരു ശിക്ഷയായി കാണാനാവില്ലെന്നും സാമാന്യബുദ്ധിക്ക് അംഗീകരിക്കാന്‍ ആകില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

സൗമ്യയുടെ അമ്മയുടെ വികാരം മനസിലാക്കുന്നു. അമ്മയെ നേരിട്ട് കാണും. ഗോവിന്ദച്ചാമിമാര്‍ നിയമത്തിന്റ സാങ്കേതിക പഴുതുകള്‍ ദുരുപയോഗപ്പെടുത്തുന്നത് തടയാന്‍ നടപടിയെടുക്കുമെന്നും പിണറായി വ്യക്തമാക്കി.

Top