മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിലാണ് അവതാരങ്ങള്‍ ഉള്ളതെന്നു ഷാഫി പറമ്പില്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിലാണ് അവതാരങ്ങള്‍ ഉള്ളതെന്നും ഒന്നും ചോദിക്കാന്‍ പാടില്ല എന്നു പറയാന്‍ ഇതു തമ്പ്രാന്റെ വകയല്ലെന്നും ജനാധിപത്യമാണെന്നും ഷാഫി പറഞ്ഞു. കള്ളക്കടത്തുകാരുമായി മുഖ്യമന്ത്രി സാമൂഹിക, സാമ്പത്തിക, ശാരീരിക അകലം പാലിച്ചിരുന്നെങ്കില്‍ പ്രതിപക്ഷത്തിന് ഇങ്ങനെ സമരം ചെയ്യേണ്ടി വരില്ലായിരുന്നുവെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

ഏത് അഴിമതിയുടെയും മുന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസുണ്ട്. ചോദിക്കാന്‍ പാടില്ല എന്നു പറയാന്‍ ഇതു തന്പ്രാന്റെ വകയല്ല, ജനാധിപത്യമാണ്. അസാധാരണ കാലത്തെ അസാധാരണ കൊള്ളയ്‌ക്കെതിരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top