ഗവർണർക്ക് കത്തയച്ച് പിണറായി വിജയൻ

തിരുവനന്തപുരം :കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി 23ന് വിളിച്ച് ചേര്‍ക്കാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു. പ്രത്യേക സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവർണർ അനുമതി നിഷേധിച്ചത്. ഗവർണർ തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുകയാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ഗവർണർ അനുവാദം നൽകാത്ത സാഹചര്യത്തിൽ പ്രത്യേക നിയസഭ സമ്മേളനം ഉണ്ടാകില്ലെന്ന് സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി.ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ വിളിക്കുന്ന കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരം ഇല്ല. നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാരിന്റെ ശുപാർശ തള്ളിക്കളയാൻ ഗവർണർക്ക് അധികാരമില്ലെന്നും പിണറായി പറഞ്ഞു.

Top