തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം നടത്തുന്ന കേരളയാത്ര പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണ ഉണ്ടായത്.
കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കായിരിക്കും യാത്ര. ജനുവരി പകുതിയോടെ ആരംഭിക്കുന്ന യാത്ര ഫെബ്രുവരി പകുതിയോടെ അവസാനിക്കുന്ന വിധത്തിലാണ് ഷെഡ്യൂള്‍. യാത്രയ്ക്ക് എന്തു പേര് നല്‍കണമെന്നതിനെ കുറിച്ച് ഡിസംബര്‍ 7, 8 തിയതികളില്‍ നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ തിരുമാനമുണ്ടാകും.


