കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ബാങ്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം കോടിയുടെ ബിസിനസ്സാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

റിസര്‍വ് ബാങ്ക് നിയന്ത്രണം കൊണ്ട് കുഴപ്പമൊന്നുമില്ലെന്നും വഴിവിട്ട് കാര്യങ്ങള്‍ നടത്തണമെന്നുള്ളവരാണ് അതിനെ എതിര്‍ക്കുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Top