സംസ്ഥാന വികസനത്തിന് സഹായിക്കാൻ ബാധ്യതപ്പെട്ട കേന്ദ്രസർക്കാർ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാന വികസനത്തിന് സഹായിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റ് സമ്മേളനത്തിനിടെ കേന്ദ്ര ധനമന്ത്രി രാജ്യസഭയില്‍ നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്നും മുഖ്യമന്ത്രി. പെരുമ്പാവൂരില്‍ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി.എസ്.ടിയുടെ നൂറ് ശതമാനം സംസ്ഥാനത്തിന് നല്‍കുന്നുവെന്ന് ഈ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി തെറ്റിദ്ധാരണ പരത്തുന്നതിനായി നടത്തിയ പ്രസ്താവനയാണ്. ജി.എസ്.ടി വരുമാനത്തിന്റെ 50 ശതമാനം സംസ്ഥാനത്തിന്റെ തന്നെ വരുമാനമാണ്. സംസ്ഥാനത്തിന്റെ സംവിധാനങ്ങള്‍ ഉപയോ?ഗിച്ചും വിഭവങ്ങള്‍ ചിലവഴിച്ചുമാണ് ഇവ പിരിച്ചെടുക്കുന്നത്.ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ നികുതി അവകാശത്തിന്റെ 44 ശതമാനത്തോളം നഷ്ടപ്പെടുത്തേണ്ടി വന്നു. കേന്ദ?ത്തിന് ഇത് 28 ശതമാനമാണ്. എന്നാല്‍, നടപ്പാക്കിയപ്പോള്‍ വിഹിതം നിശ്ചയിച്ചത് വരുമാനത്തിന്റെ 50 ശതമാനം കേന്ദ്രത്തിനും 50 ശതമാനം സംസ്ഥാനത്തിനുമെന്നാണ്. അപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെട്ട നികുതി വരുമാനത്തേക്കാള്‍ കുറഞ്ഞ വരുമാനം മാത്രമേ ഇതുവഴി ലഭിക്കുന്നുള്ളൂ.

സംസ്ഥാന ജി.എസ്.ടിയുടെ നൂറ് ശതമാനവും ഐ.ജി.എസ്.ടി.യുടെ 50 ശതമാനവും സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നാണ് കേന്ദ്ര ധനമന്ത്രി പറഞ്ഞത്. അതോടൊപ്പം, കേന്ദ്ര നികുതിവരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഇത് രാജ്യത്തെ തന്നെ തെറ്റിദ്ധരിപ്പിക്കലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

Top