തിരുവനന്തപുരം: ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരുത്തനായ ട്രേഡ് യൂണിയന്‍ നേതാവും നിയമസഭയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളെ ഗൗരവത്തോടെ ഉയര്‍ത്തിക്കാട്ടിയ വ്യക്തിയുമാണ് കാനം. കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പല പതിറ്റാണ്ട് രാഷ്ട്രീയ രംഗത്ത് സഹകരിച്ചു പ്രവര്‍ത്തിച്ചതിന്റെ നിരവധി ഓര്‍മ്മകള്‍ മനസ്സില്‍ വന്നു നിറയുന്നുണ്ടെന്നും മനസ്സിനോട് ചേര്‍ന്നുനിന്ന സുഹൃത്തിനെയും സഖാവിനെയുമാണ് നഷ്ടപ്പെട്ടതെന്നും അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ ഐക്യം കാലത്തിന്റെ ഏറ്റവും വലിയ ആവശ്യകതയായ ഒരു ഘട്ടത്തിലാണ് കാനത്തിന്റെ വിയോഗമെന്നത് അതിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു