കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി; തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴികള്‍ക്ക് വേണ്ടിയുള്ള തുടര്‍ നടപടികള്‍ വേഗത്തിലാക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കേന്ദ്രം അനുവദിച്ച നിര്‍മ്മാണ ക്ലസ്റ്ററിനു വേണ്ടി തൃശൂര്‍-പാലക്കാട് മേഖലയില്‍ 1860 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക.

ഇതിന് വേണ്ടിയുള്ള നടപടികള്‍ വേഗത്തിലാക്കുവാന്‍ പാലക്കാട്, തൃശൂര്‍ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇടനാഴിയുടെ ഭാഗമായി കൊച്ചി മേഖലയിലും വ്യവസായ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്താനും തീരുമാനമായി.

Top