വിശ്വാസികള്‍ക്ക് എല്ലാ ആരാധനാലയങ്ങളിലും കടന്നു ചെല്ലുവാന്‍ സാധിക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി: വിശ്വാസികള്‍ക്ക് എല്ലാ ആരാധനാലയങ്ങളിലും കടന്നു ചെല്ലുവാന്‍ സാധിക്കണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

നേരത്തെ ഇല്ലാതിരുന്ന അവകാശങ്ങള്‍ നാം ഒരോ ഘട്ടങ്ങളിലുമായി നേടിയെടുത്തിരുന്നുവെന്നും നവോത്ഥാന മുന്നേറ്റങ്ങളിലൂടെയാണ് കേരളം പടുത്തുയര്‍ത്തപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഴിനടക്കുവാന്‍ സ്വാതന്ത്ര്യമില്ലായിരുന്നുവെന്നും ഇപ്പോള്‍ പൊതുനിരത്തിലൂടെ ആര്‍ക്കു വേണമെങ്കിലും നടക്കാന്‍ സാധിക്കുമെന്നും അതുപോലെ മാറു മറയ്ക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ലായിരുന്നുവെന്നും ഇതെല്ലാം നവോത്ഥാന പ്രക്ഷോഭങ്ങളിലൂടെയാണ് മാറിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top